കാസർകോടും കൊറോണ വൈറസ് സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വിദ്യാർഥി ചികിത്സയിൽ

കാസർകോടും കൊറോണ വൈറസ് സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വിദ്യാർഥി ചികിത്സയിൽ

കേരളത്തിൽ മൂന്നാമത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയിൽ ആശങ്കക്ക് വഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച വരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാർഥികളാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

തൃശ്ശൂരിലെയും ആലപ്പുഴയിലെയും കാസർകോട്ടെയും കൊറോണ സ്ഥിരീകരിച്ച വിദ്യാർഥികൾ വുഹാനിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ്. നിലവിൽ ഒമ്പത് പേർ കാസർകോട് ജില്ലയിൽ മാത്രം നിരീക്ഷണത്തിലുണ്ട്. കൊറോണ കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this story