മലപ്പുറം പുളിക്കലിൽ രണ്ട് വിദ്യാർഥിനികൾ ക്വാറിയിൽ മുങ്ങിമരിച്ചു

മലപ്പുറം പുളിക്കലിൽ രണ്ട് വിദ്യാർഥിനികൾ ക്വാറിയിൽ മുങ്ങിമരിച്ചു

മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ രണ്ട് സ്‌കൂൾ വിദ്യാർഥിനികൾ ക്വാറിയിൽ മുങ്ങിമരിച്ചു. പുളിക്കൽ ആന്തിയൂർകുന്ന് മൂച്ചിത്തോട്ടം കരിങ്കൽ ക്വാറിയിലാണ് അപകടം സംഭവിച്ചത്.

ടിവി കോയയുടെ മകൾ ആയിഷ റിൻഷ(15), താഴത്തുവീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ നാജിയ ഷെറിൻ(13) എന്നിവരാണ് മരിച്ചത്. വീട്ടിലേക്ക് കുടിവെള്ളമെടുക്കാൻ പോയ വഴിക്കാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഒളവട്ടൂർ യത്തീംഖാന സ്‌കൂളിലെ പത്തും ഏഴും ക്ലാസുകളിലെ വിദ്യാർഥിനികളാണ് ഇരുവരും

Share this story