നടിയെ ആക്രമിച്ച കേസ്: വിചാരണക്കിടെ പ്രതി കോടതി ദൃശ്യങ്ങൾ പകർത്തി; ഫോൺ പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസ്: വിചാരണക്കിടെ പ്രതി കോടതി ദൃശ്യങ്ങൾ പകർത്തി; ഫോൺ പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ പ്രതി കോടതി മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദിലീപ് അടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതി പകർത്തിയത്. പോലീസ് പ്രതിയിൽ നിന്നും ഫോൺ പിടിച്ചെടുത്തു

കേസിലെ അഞ്ചാം പ്രതി സലീമിന്റെ മൊബൈൽ ഫോണിൽ നിന്നാണ് കോടതി മുറിയിലെ ദൃശ്യങ്ങൾ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയതിന്റെ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് പ്രോസിക്യൂഷനാണ് പോലീസിനെ അറിയിച്ചത്.

അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗൺ പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്.

Share this story