പന്തീരങ്കാവ് യുഎപിഎ കേസ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; കൂടുതലൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി

പന്തീരങ്കാവ് യുഎപിഎ കേസ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; കൂടുതലൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി

പന്തീരങ്കാവ് യു എ പി എ കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തായത് ഹാജർ കുറവായത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേസ് സംബന്ധിച്ച കാര്യങ്ങൾ നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

അലനും താഹയും ചെയ്ത കുറ്റമെന്തെന്നോ ഇവർക്കെതിരായ തെളിവുകൾ എന്തെന്നോ ആരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ അടിയന്തര പ്രമേയ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു

കേസ് എൻ ഐ എ അന്വേഷണം നിർദേശിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രം കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമല്ലച. സമാന വിഷയത്തിൽ നേരത്തെ വിശദീകരണം നിയമസഭയിൽ നൽകിയതാണ്. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന എൻ ഐ എ നിയമപ്രകാരമാണ് സംസ്ഥാനമറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു

Share this story