നിയമസഭയിൽ സംസാരിക്കുന്നത് മോദിയോ പിണറായിയോ; രൂക്ഷ വിമർശനവുമായി ചെന്നിത്തല

നിയമസഭയിൽ സംസാരിക്കുന്നത് മോദിയോ പിണറായിയോ; രൂക്ഷ വിമർശനവുമായി ചെന്നിത്തല

പന്തീരങ്കാവ് യു എ പി എ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് പോലും സംശയം തോന്നുകയാണ്. അതോ ഞാനിനി പാർലമെന്റിലാണോ ഇരിക്കുന്നതെന്ന സംശയമുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു

കേസിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചെന്നിത്തല ചോദിച്ചു. അലനും താഹയും ചെയ്ത കുറ്റം എന്താണെന്ന് ആരും പറയുന്നില്ല. കേസ് സംസ്ഥാനത്തിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. സ്പീക്കർ യുവാക്കളുടെ വീട് സന്ദർശിക്കണം

അമിത് ഷായുടെ കാല് പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ ഗവർണറുടെ കാല് പിടിക്കുന്നതിനേക്കാൾ നല്ലത് അമിത് ഷായെ കാണുന്നതാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു.

Share this story