ഒന്നാം തീയതി ബാറുകൾ തുറക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി

ഒന്നാം തീയതി ബാറുകൾ തുറക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി

ഒന്നാം തീയതികളിൽ ബാർ തുറക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള യൂനിറ്റുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാസിനോകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടപ്പോൾ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാളും കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചതെന്നും മന്ത്രി അറിയിച്ചു

സംസ്ഥാനത്ത് കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ തുറക്കും. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കാനാണ് ശ്രമിക്കുക. ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

17 വർഷങ്ങൾക്ക് മുമ്പ് എ കെ ആന്റണി സർക്കാരാണ് ഒന്നാം തീയതി ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത്. ശമ്പള ദിനമായ ഒന്നാം തീയതി വീടുകളിലെത്തേണ്ട വരുമാനത്തിന്റെ നല്ലൊരു ശതമാനവും മദ്യശാലകളിലേക്ക് എത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Share this story