യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു; കോൺഗ്രസ് നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു; കോൺഗ്രസ് നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. യൂത്ത് കോൺഗ്രസ് നേതാവ് ഇടവഴിക്കര ജയനെ ആക്രമിച്ച കേസിലാണ് ജില്ലാ ജനറൽ സെക്രട്ടറി മാരായിമുട്ടം സുരേഷ് അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ജയനെ മാരായിമുട്ടം സർവീസ് സഹകരണ ബാങ്കിന് മുന്നിലിട്ട് മൂന്നംഗ സംഘം കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിൽ. ബാങ്കിന് സമീപത്തേക്ക് ജയനെ അനുനയത്തിൽ വിളിച്ചു വരുത്തിയ സംഘം മർദിക്കുകയായിരുന്നു. മാരായിമുട്ടം സുരേഷിനെ കൂടാതെ സന്തോഷ്, സുഭാഷ് എന്നിവർക്കെതിരെയാണ് കേസ്. പെരുങ്കടവിള യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജയൻ

Share this story