വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

വിദേശവനിതയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലാൻഡ് സ്വദേശിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയുടെ മകൻ മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയാണ്. മകനെ കാണുന്നതിനായി ഇവർ പലതവണ കേരളത്തിലെത്തിയപ്പോഴായിരുന്നു പീഡനം

കേരളത്തിലേക്കുള്ള യാത്രകളിൽ ഇവരുടെ സഹായിയായിരുന്നു മുഹമ്മദ് ഇൻസാഫ്. ഇയാളാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് അൻസാരിയെയും ഒപ്പം കൂട്ടുകായയിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു

Share this story