അഞ്ച് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി; കാരുണ്യയുടെ വില പത്ത് രൂപ കുറച്ചു

അഞ്ച് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി; കാരുണ്യയുടെ വില പത്ത് രൂപ കുറച്ചു

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിച്ചു കൊണ്ട് ലോട്ടറി വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം അഞ്ച് ടിക്കറ്റുകള്‍ക്ക് വില വര്‍ധിച്ചു. പത്ത് രൂപ വീതമാണ് വര്‍ധിച്ചത്. കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറയ്ക്കുകയും ചെയ്തു

ഇതോടെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആറ് ലോട്ടറി ടിക്കറ്റുകള്‍ക്കും വില 40 രൂപയായി. ലോട്ടറിയുടെ ജി എസ് ടി നികുതി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചിരുന്നില്ല

Share this story