കേരള ബാങ്കിനെ രണ്ടാമത്തെ വലിയ ബാങ്ക് ആക്കും; ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കും 13 കോടി, കെ. എം മാണി സ്മാരകം നിർമ്മിക്കാൻ അഞ്ചുകോടി രൂപ

കേരള ബാങ്കിനെ രണ്ടാമത്തെ വലിയ ബാങ്ക് ആക്കും; ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കും 13 കോടി, കെ. എം മാണി സ്മാരകം നിർമ്മിക്കാൻ അഞ്ചുകോടി രൂപ

എൽ.ഡി.എഫ് സർക്കാരിന്റെ വലിയ പദ്ധതികളിൽ ഒന്നായ കേരള ബാങ്ക് ലയനം പൂർണമായി വരികയാണെന്ന് ധനമന്ത്രി. കേരള ബാങ്ക് കേരളത്തിലെ തന്നെ രണ്ടാമത്തെ വലിയ ബാങ്കായിരിക്കും എന്നും ഇതിന്റെ സോഫ്റ്റ് വെയർ ഏകോപനവും ജീവനക്കാരുടെ പുനർവിന്യാസവും പൂർത്തിയായി വരികയാണെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

ചുരുങ്ങിയ കാലയളവിൽ മികച്ച ബാങ്കിംഗ് സേവനം നൽകാൻ കേരളാ ബാങ്കിനാകുമെന്നും പറഞ്ഞു. കേരളാ ഫിനാൻസ് കോർപ്പറേഷന്റെ ഓഹരി മൂലധനം ഉയർത്താൻ 200 കോടിയും വകയിരുത്തി. ലോക കേരളസഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കുമായി 13 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.

അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന കെഎം മാണിയുടെ സ്മാരകം നിർമ്മിക്കുന്നതിനായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. ഏറ്റവും കൂടുതൽ കാലം സംസ്ഥാന ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു. ഏറ്റവും കൂടുതൽ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോഡുകളും ഇപ്പോഴും അദ്ദേഹത്തിനാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടം കെ.എം മാണിക്ക് മാത്രമാണ്

അതേസമയം ലളിതകലാ അക്കാദമിക്ക് ഏഴ് കോടി രൂപ, ആറ്റിങ്ങൽ കൊട്ടാരത്തിൽ പൈതൃക സ്മാരകം നിർമ്മിക്കാൻ മൂന്ന് കോടി വനിതാസംവിധായർക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായർക്കും മൂന്ന് കോടി അമ്വേചർ നാടകങ്ങൾക്ക് മൂന്ന് കോടി ഉണ്ണായി ഉണ്ണായി വാര്യർ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും തോമസ് ഐസക് ബജറ്റിൽ വിലയിരുത്തി.

Share this story