പ്രധാനമന്ത്രിയെ അവഹേളിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രിയെ അവഹേളിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിറ്റ്‌ലറുടെയും നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി മോർഫ് ചെയ്ത് ബോർഡ് സ്ഥാപിച്ച സംഭവത്തിലാണ് അറസ്റ്റ്

വെള്ളില സ്വദേശി അനസ്(23) ആണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പൗരത്വ നിയമഭേദഗതിക്കെതിരെ വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് അനസ് ബോർഡ് സ്ഥാപിച്ചത്. മങ്കട പോലീസ് അനസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Share this story