കൊറോണ വൈറസ് ബാധയെന്ന് സംശയം’; കാസർകോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധയെന്ന് സംശയം’; കാസർകോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ നടപടി

ജില്ലയിൽ നിന്നും ഇതുവരെ 22 പേരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ പതിനെട്ട് പേരുടെ ഫലവും നെഗറ്റീവായിരുന്നു. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാർഥിക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

മൂന്ന് പേരുടെ പരിശോധനാ ഫലം വരാനുണ്ട്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.

Share this story