സഭാ തർക്കത്തിനും വിമർശനത്തിനുമിടെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

സഭാ തർക്കത്തിനും വിമർശനത്തിനുമിടെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

സെമിത്തേരി ബില്ലിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. പരുമല ആശുപത്രിയിലെത്തിയാണ് ബാവയെ മുഖ്യമന്ത്രിയെ കണ്ടത്.

എംഎൽഎമാർക്കൊപ്പം വീണ ജോർജ്, രാജു എബ്രഹാം, സജി ചെറിയാൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവല്ലയിലേക്കുള്ള യാത്രമധ്യേയാണ് മുഖ്യമന്ത്രി പരുമലയിൽ എത്തിയത്.

സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കടുത്ത വിമർശനമാണ് ഓർത്തഡോക്‌സ് സഭ സർക്കാരിനെതിരെ ഉന്നയിച്ചത്. സെമിത്തേരി ബില്ലിനെതിരെ കതോലിക്ക ബാവയും സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു

Share this story