സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാൻ 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാകണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാൻ 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാകണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാൻ 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം സംസ്ഥാനത്ത് ഫലപ്രദമായി തടയാനായെന്നും കാസർകോട് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി

ആദ്യം കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുള്ളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊറോണ ബാധിതരായ മൂന്ന് പേരെയും തുടക്കത്തിലെ ഐസോലേഷൻ വാർഡിൽ എത്തിക്കാനായാതാണ് രോഗം പടരാതിരിക്കാൻ കാരണമായത്.

രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. കുറച്ചു ദിവസം കൂടി ജാഗ്രത തുടരാൻ യോഗം തീരുമാനിച്ചു. നിലവിൽ 3144 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 45 പേർ ആശുപത്രികളിലാണ്. ്‌

Share this story