എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം: മുഖ്യമന്ത്രി പറഞ്ഞതാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം: മുഖ്യമന്ത്രി പറഞ്ഞതാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിഷയത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയിൽ പറഞ്ഞു

എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകൾ റദ്ദാക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഇതുവരെ നടത്തിയ നിയമനങ്ങൾ പുനപ്പരിശോധിക്കില്ല. എന്നാൽ ഇനിയുള്ള നിയമനങ്ങൾ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും.

എന്നാൽ എയ്ഡഡ് സ്‌കൂളുകളുടെ തട്ടിപ്പിന് പിന്തുണ നൽകുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അധ്യാപക നിയമനം സർക്കാർ അറിഞ്ഞുമതിയെന്നത് അഴിമതിക്ക് വക വെക്കുമെന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ കണ്ടുപിടിത്തം.

Share this story