കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രവും തയ്യാറായി; അന്നമ്മ വധക്കേസിൽ പ്രതി ജോളി മാത്രം, 129 സാക്ഷികൾ

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രവും തയ്യാറായി; അന്നമ്മ വധക്കേസിൽ പ്രതി ജോളി മാത്രം, 129 സാക്ഷികൾ

കൂടത്തായി കൊലപാതക പരമ്പര കേസിലെ അവസാന കുറ്റപത്രവും തയ്യാറായി. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ജോളി മാത്രമാണ് കേസിലെ പ്രതി

ആട്ടിൻസൂപ്പിൽ വിഷം കലർത്തി നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. 129 സാക്ഷികളാണ് കേസിലുള്ളത്. 79 ഡോക്യുമെന്റ്‌സും 1061 പേജുള്ള കുറ്റപത്രവുമാണ് തയ്യാറായിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ തന്നെ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെ ജി സൈമൺ വ്യക്തമാക്കി.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായിരുന്നു അന്നമ്മയുടേത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ജോളി പി ജി ബിരുദധാരിയെന്നാണ് ഭർത്താവിന്റെ കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നത്. ജോളിയോട് ജോലിക്ക് പോകാൻ അന്നമ്മ സ്ഥിരം ആവശ്യപ്പെടുമായിരുന്നു. വിദ്യാഭ്യാസം സംബന്ധിച്ച കള്ളത്തരങ്ങൾ പൊളിയുമോയെന്ന ആശങ്കയും വീട്ടിലെ ഭരണം പിടിച്ചെടുക്കുന്നതിനും വേണ്ടിയാണ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയത്.

Share this story