സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടാൻ ശ്രമം; ലീന മരിയ പോളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടാൻ ശ്രമം; ലീന മരിയ പോളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും എത്താതിരുന്നതിനെ തുടർന്നാണ് നടപടി.

സിബിഐ കേസിൽ പ്രതിയായിരുന്ന സാംബശിവ റാവുവിനെ കേസിൽ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സിബിഐ ഓഫീസർമാരെന്ന വ്യാജ്യേന സമീപിച്ച് കോടികൾ ആവശ്യപ്പെടുകയായിരുന്നു. സിബിഐ ഡൽഹി ഓഫീസ് നമ്പർ പ്രതികൾ ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു

ഹൈദരാബാദ് സ്വദേശി മണിവർണൻ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ്, അർചിത് എന്നിവരെ സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായത്.

അറസ്റ്റ് ഭയന്ന ലീന മരിയ പോൾ നിലവിൽ ഒളിവിലാണെന്ന് സിബിഐ പറയുന്നു. നേരത്തെയും സമാന തട്ടിപ്പുകൾ നടത്തിയ തട്ടിപ്പുകാരിയാണ് ലീന മരിയ പോൾ.

Share this story