ശബരിമല കേസ് വിശാലബഞ്ചിന് വിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു; ഏഴ് പരിഗണനാ വിഷയങ്ങളും തയ്യാറായി

ശബരിമല കേസ് വിശാലബഞ്ചിന് വിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു; ഏഴ് പരിഗണനാ വിഷയങ്ങളും തയ്യാറായി

ശബരിമല കേസ് വിശാലബഞ്ചിന് വിട്ടത് സുപ്രീം കോടതി ശരിവെച്ചു. വിശാ ബഞ്ചിന് വീട്ട തീരുമാനം ശരിയാണെന്നും കേസ് വിശാല ബഞ്ചിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ച് വിധിച്ചു.

ഇതുസംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളിക്കൊണ്ടാണ് കോടതി വിധി. കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതായും കോടതി അറിയിച്ചു. ഏഴ് പരിഗണനാ വിഷയങ്ങളാകും വിശാല ബഞ്ച് പരിഗണിക്കുക. ഭരണഘടനാ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാ വിഷയം.

ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പിരിധി എന്താണ്, 25ാം അനുച്ഛേദത്തിൽ പറയുന്ന മൊറാലിറ്റിയുടെ അർഥം എന്താണ്, 25 ാം അനുച്ഛേദം നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുച്ഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ, മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ് എന്നു തുടങ്ങുന്ന ഏഴ് ചോദ്യങ്ങളാണ് പരിഗണനാ വിഷയങ്ങൾ. കേസിൽ 17ന് വാദം തുടങ്ങും

Share this story