ശബരിമലയെ ദേശീയ തീർഥാടക കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ

ശബരിമലയെ ദേശീയ തീർഥാടക കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് മറുപടി നൽകിയത്. ശബരിമല സമരം കത്തി നിന്ന സമയത്ത് ക്ഷേത്രം കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു

ദേശീയ തീർഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുകയോ തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമലയുടെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു അവകാശവാദം. എന്നാൽ അത്തരമൊരു പദ്ധതിയും കേന്ദ്രസർക്കാരിനില്ലെന്ന് മറുപടിയിലൂടെ വ്യക്തമാകുകയാണ്

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ 33 രാജ്യങ്ങളിൽ നിന്നും ശബരിമലയിൽ തീർഥാടകരെത്തുന്നുണ്ട്. ഇതു കണക്കിലെടുത്ത് ശബരിമലയ്ക്ക് പ്രത്യേക പദവി നൽകണമെന്നതായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്.

Share this story