ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി; 12 കോടിയുടെ ബംപർ അടിച്ചത് കണ്ണൂരിലെ കൂലിപ്പണിക്കാരനായ രാജന്

ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി; 12 കോടിയുടെ ബംപർ അടിച്ചത് കണ്ണൂരിലെ കൂലിപ്പണിക്കാരനായ രാജന്

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിലെ വിജയിയെ ഒടുവിൽ കണ്ടെത്തി. കണ്ണൂർ തോലമ്പ്ര പുരളിമല കൈതച്ചാൽ കോളനിയിലെ പൊരുന്നൻ രാജനാണ് ഒന്നാം സമ്മാനം നേടിയത്. കൂലിപ്പണിക്കാരനായ രാജൻ കൂത്തുപറമ്പിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

എസ് ടി 269609 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സനീഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. സമ്മാനത്തുകയായ 12 കോടിയിൽ നിന്നും പത്ത് ശതമാനം ഏജന്റിന് കമ്മീഷനായി ലഭിക്കും. 30 ശതമാനം നികുതിയും ഏജന്റ് കമ്മീഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും

ആകെ നാൽപത് ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. ഇതിൽ നിന്നും 98.69 കോടിയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

Share this story