സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് സി എ ജി റിപ്പോർട്ട്; കാണാതായത് 25 റൈഫിളുകളും 12,061 കാർട്രിഡ്ജുകളും

സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് സി എ ജി റിപ്പോർട്ട്; കാണാതായത് 25 റൈഫിളുകളും 12,061 കാർട്രിഡ്ജുകളും

സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് സി എ ജി റിപ്പോർട്ട്. തിരുവനന്തപുരം എസ് എ പിയിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവ് കണ്ടെത്തിയിരിക്കുന്നത്.

25 റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കാണാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൃശ്ശൂർ പോലീസ് അക്കാദമിയിൽ 200 വെടിയുണ്ടാകളുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്.

വെടികോപ്പുകൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സി എ ജി പറയുന്നു. ഫോറൻസിക് സയൻസ് ലാബിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന ആരോപണവും സി എ ജി ഉന്നയിച്ചിട്ടുണ്ട്

്അതേസമയം റൈഫിളുകൾ കാണാനില്ലെന്ന ആരോപണം തെറ്റാണെന്ന് എസ് എ പി കമാൻഡന്റ് വ്യക്തമാക്കി. ആയുധങ്ങൾ എ ആർ ക്യാമ്പിലേക്ക് നൽകിയതാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് സി എ ജിക്ക് നൽകിയതാണ്. അതേസമയം വെടിയുണ്ടകൾ നഷ്ടപ്പെട്ടതിൽ അന്വേഷണം നടക്കുകയാണെന്നും കമാൻഡന്റ് അറിയിച്ചു.

Share this story