എല്ലാ എതിർപ്പുകളും തള്ളി പിണറായി സർക്കാർ; കുപ്പി വെള്ളത്തിന്റെ വില 13 രൂപയായി കുറച്ചു

എല്ലാ എതിർപ്പുകളും തള്ളി പിണറായി സർക്കാർ; കുപ്പി വെള്ളത്തിന്റെ വില 13 രൂപയായി കുറച്ചു

കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. ശക്തമായ എതിർപ്പുകളെ തള്ളിയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

കുപ്പി വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികൾ ഉൾപ്പെടുത്തി ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവിൽ വരുമെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു.

ആറ് രൂപയിൽ താഴെ മാത്രമാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ നിർമാണ ചെലവ്. എട്ട് രൂപക്കാണ് കമ്പനികൾ കടയിലെത്തിക്കുന്നത്. 12 രൂപ ലാഭമെടുത്താണ് വ്യാപാരികൾ വെള്ളം വിൽക്കുന്നത്. പുതുക്കിയ വിലക്ക് പുറമെ ബിഐഎസ് നിർദേശിക്കുന്ന ഗുണനിലവാരം നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചു

2018 മെയ് 10ന് കുപ്പി വെള്ള കമ്പനികളുമായി നടത്തിയ യോഗത്തിലാണ് വില കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്. 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ ചല കമ്പനികൾ എതിർപ്പുമായി വന്നതോടെ ഇത് നടപ്പായിരുന്നില്ല. 20 രൂപയാണ് ഇപ്പോൾ പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില

Share this story