മുത്തൂറ്റിലെ വനിതാ മാനേജരുടെ തലയിൽ സി ഐ ടി യു പ്രവർത്തകർ മീൻവെള്ളം ഒഴിച്ചതായി പരാതി

മുത്തൂറ്റിലെ വനിതാ മാനേജരുടെ തലയിൽ സി ഐ ടി യു പ്രവർത്തകർ മീൻവെള്ളം ഒഴിച്ചതായി പരാതി

കട്ടപ്പനയിലെ മുത്തൂറ്റ് ശാഖാ വനിതാ മാനേജർക്ക് നേരെ അതിക്രമം നടന്നതായി പരാതി. സി ഐ ടി യു പ്രവർത്തകർ മാനേജർ അനിത ഗോപാലിന്റെ തലയിൽ മീൻ വെള്ളം ഒഴിച്ചതായാണ് പരാതി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം

ഓഫീസിന് പുറത്തുനിന്നിരുന്ന സി ഐ ടി യു പ്രവർത്തകരാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് അനിത ആരോപിച്ചു. ഓഫീസ് തുറക്കുന്നതിനിടെ ഒരാൾ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തിൽ തലവഴി മീൻ വെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം

Share this story