കാണാതായ വെടിയുണ്ടകൾ പോലീസുകാർ ഉരുക്കി വിറ്റതായി റിപ്പോർട്ട്
സംസ്ഥാന പോലീസിന്റെ വെടിക്കൊപ്പുകൾ കാണാതായ സംഭവത്തിൽ വൻ വെളിപ്പെടുത്തലുമായി ന്യൂസ് 18 കേരളയുടെ റിപ്പോർട്ട്. കാണാതായ ഉണ്ടകൾ പോലീസുകാർ ഉരുക്കി വിറ്റുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
ഒരു സംഘം പോലീസുകാർ ഉണ്ടകൾ ഉരുക്കി ഈയമെടുത്ത് വിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉന്നതോദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉണ്ട കാണാതായി അഞ്ച് വർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നില്ല. സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
അന്വേഷണത്തിനിടെയാണ് ഒരു സംഘം പോലീസുകാർ തന്നെ വെടിയുണ്ടകൾ ഉരുക്കിവിറ്റെന്ന തരത്തിലുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇത് കേസിനെ വഴി തിരിച്ചുവിടാനുള്ള നീക്കമാണോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പോലീസിന്റെ 25 റൈഫിളുകളും 12,311 വെടിയുണ്ടകളുമാണ് കാണാതായത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
