പോലീസിനെതിരായ സി എ ജി റിപ്പോർട്ട്; എൻ ഐ എ, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

പോലീസിനെതിരായ സി എ ജി റിപ്പോർട്ട്; എൻ ഐ എ, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

പോലീസിനെതിരായ സി എ ജി റിപ്പോർട്ടിനെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു. വിഷയത്തിൽ എൻ ഐ എ, സി ബി ഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കും കത്ത് നൽകാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

പോലീസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും വാങ്ങിയതായുള്ള സി എ ജി റിപ്പോർട്ടിൽ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വെടിക്കോപ്പുകൾ കാണാനില്ലെന്ന റിപ്പോർട്ടിൽ എൻ ഐ എ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. നാളെ ഗവർണറെ കണ്ടും ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം കത്തു നൽകും

വി ഡി സതീശൻ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ് സി എ ജി റിപ്പോർട്ടിന്റെ തുടർ നടപടികൾ വരിക. ആവശ്യമെങ്കിൽ ഡി ജി പിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചു വരുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് പി എ സി കടക്കും.

Share this story