കോതമംഗംലം പള്ളി കേസിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ അതറിയിക്കണം

കോതമംഗംലം പള്ളി കേസിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ അതറിയിക്കണം

കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. ഉത്തരവ് പാലിക്കാത്ത സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ഈ മാസം 25ന് ജില്ലാ കലക്ടർ നേരിട്ട് ഹാജരായി തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യു ഹർജി ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ വിഭാഗം സമർപ്പിച്ച റിവ്യു ഹർജിയും കോടതി തള്ളിയിരുന്നു.

ജില്ലാ കലക്ടർ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ പള്ളിയും സ്വത്തും ജില്ലാ കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ അങ്ങനെയൊരു നിർദേശം സുപ്രീം കോടതി ഉത്തരവിൽ ഇല്ലാത്തതിനാൽ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം

Share this story