ഉദ്ഘാടന വേദിയിൽ മന്ത്രിയും എം പിയും തമ്മിൽ വാക്‌പോര്; മന്ത്രി ഇറങ്ങിപ്പോയി

ഉദ്ഘാടന വേദിയിൽ മന്ത്രിയും എം പിയും തമ്മിൽ വാക്‌പോര്; മന്ത്രി ഇറങ്ങിപ്പോയി

കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനവേളയിൽ മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം പിയും തമ്മിൽ വാക്‌പോര്. എം പി പ്രസംഗിക്കുന്നതിനിടെ മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

എം പിയുടെ സൗകര്യം പോലും ചോദിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. കത്ത് കിട്ടിയ പ്രകാരമാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. വേദിയിൽ എംപിക്കായി സീറ്റ് പോലും ഒരുക്കിയിരുന്നില്ലെന്നും പ്രസംഗത്തിൽ എം പി പറഞ്ഞു

താൻ കേന്ദ്രമന്ത്രിയായിരിക്കുമ്പോഴാണ് ഡിസ്‌പെൻസറിക്കായി ശ്രമം തുടങ്ങിയത്. എൽ ഡി എഫ് സർക്കാർ ഇതിനായി ഒന്നും ചെയ്തില്ലെന്നും പറഞ്ഞതോടെ മന്ത്രി ഇടപെടുകയായിരുന്നു. എം പിയെ വിലക്കാൻ ശ്രമിച്ചിട്ടും സുരേഷ് പ്രസംഗം തുടരുകയായിരുന്നു

തുടർന്നാണ് ടി പി രാമകൃഷ്ണൻ വേദി വിട്ടത്. എന്നാൽ ഉദ്ഘാടന ശേഷം എം പിയുടെ അനുവാദത്തോടു കൂടിയാണ് താൻ വേദി വിട്ടതെന്ന് മന്ത്രി പറയുന്നു.

Share this story