പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

ഉണ്ടായ കാലം മുതലെ ആർ എസ് എസ് സ്വാതന്ത്ര്യ സമരത്തെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന് ശേഷം മതനിരപേക്ഷതയെ ആർ എസ് എസ് എതിർത്തു. പരസ്യമായി തന്നെ തങ്ങളുടെ മതവെറി അവർ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരാണ് ആഭ്യന്തര ശത്രുക്കളെന്നാണ് ആർ എസ് എസ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെ വാക്കുകളും നയങ്ങളുമാണ്. അതിന്റെ ഭാഗമായാണ് മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത്. മുസ്ലീങ്ങളെ പൂർണമായും മാറ്റി നിർത്തുകയാണ് ഇതിലൂടെ

കേരളത്തിൽ പൗരത്വ രജിസ്റ്ററോ പൗരത്വ നിയമ ഭേദഗതിയോ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള എനുമറേഷൻ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. വിദേശ പൗരൻമാരെ അറസ്റ്റ് ചെയ്തു പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിൽ നിർമിക്കില്ലെന്നും അതേസമയം സെൻസസ് നടപടികളുമായി സഹകരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story