കെ എം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ

കെ എം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. തെളിവുകൾ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രീറാം ശ്രമിച്ചതായും രക്തപരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു

50 കിലോമീറ്ററാണ് വെള്ളയമ്പളം റോഡിൽ വാഹനങ്ങളുടെ ഉയർന്ന വേഗപരിധി. എന്നാൽ അമിത വേഗതയിൽ വാഹനമോടിച്ചു വന്ന ശ്രീറാം കെ എം ബഷീറിനെ ഇടിച്ചിടുകയും സംഭവസ്ഥലത്ത് എത്തിയ പോലീസിനോട് താനല്ല വാഹനം ഓടിച്ചതെന്ന് പറയുകയുമായിരുന്നു

അപകടത്തിൽ നിസാര പരുക്കുകളാണ് ശ്രീറാമിന് സംഭവിച്ചത്. എന്നാൽ ജനറൽ ആശുപത്രിയിൽ നിന്ന് റഫറൻസ് വാങ്ങി കിംസ് സ്വാകര്യ ആശുപത്രിയിൽ പോയി ചികിത്സ തേടി. രണ്ട് ആശുപത്രികളിൽ നിന്നും രക്തപരിശോധന നടത്താൻ ശ്രീറാം സമ്മതിച്ചില്ല. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ പരിശോധന വൈകിപ്പിക്കാനായിരുന്നു ഉദ്ദേശ്യം

സി സി ടി വി ദൃശ്യങ്ങളും സാഹചര്യങ്ങളും മൊഴികളും ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനമോടിച്ചത് എന്നതിന് തെളിവാണ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Share this story