വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി; അടുത്ത 72 മണിക്കൂറുകൾ നിർണായകം

വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി; അടുത്ത 72 മണിക്കൂറുകൾ നിർണായകം

പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി. മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാലും അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്ന് മെഡിക്കൽ കോളജ് വൃത്തങ്ങൾ അറിയിച്ചു

അടുത്ത 72 മണിക്കൂറുകൾ അതിനിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചത്. കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാവ സുരേഷ് പുറത്തെടുത്തത്. ഇതിനിടെയാണ് പാമ്പ് സുരേഷിന്റെ കയ്യിൽ കടിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share this story