2019ലെ വോട്ടർ പട്ടികയെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിലേക്ക്

2019ലെ വോട്ടർ പട്ടികയെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടർ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കും. 2019ലെ വോട്ടർ പട്ടിക പരിഷ്‌കരിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെച്ചു. 2015ലെ വോട്ടർ പട്ടികക്ക് പകരം 2019ലെ വോട്ടർ പട്ടിക ഉപയോഗിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കോടതി നിർദേശിച്ചാൽ ചെയ്യാമെന്നായിരുന്നു കമ്മീഷൻ അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് വന്നതിന് പിന്നാലെയാണ് പ്രായോഗിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതേസമയം അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരൻ പറഞ്ഞു.

Share this story