ഇങ്ങനെയൊരു പെൺകുട്ടി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല, അവളെ തൂക്കിക്കൊല്ലണം; ശരണ്യയുടെ പിതാവ്

ഇങ്ങനെയൊരു പെൺകുട്ടി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല, അവളെ തൂക്കിക്കൊല്ലണം; ശരണ്യയുടെ പിതാവ്

കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന അമ്മ ശരണ്യക്കെതിരെ പിതാവ് വത്സരാജ്. പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മകൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിച്ചാൽ അത്രയും സന്തോഷമാണ്. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ ഇല്ലാതാക്തിയത്. ശരണ്യയെ ഇനി തങ്ങൾക്കാർക്കും വേണ്ട. ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് പറഞ്#ു

കുഞ്ഞിനെ കൊന്ന അവൾ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മക്കും സന്തോഷം മാത്രമേയുള്ളു. കടലിൽ പണിയെടുത്താണ് അവളെ പൊന്നുപോലെ വളർത്തിയത്. ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു, ഇങ്ങനെയൊരു പെൺകുട്ടി ഇനി ഭൂമിയിൽ ഉണ്ടാകാൻ പാടില്ലെന്നും വത്സരാജ് പറഞ്ഞു

Share this story