കണ്ണൂർ മേയറെ ഇടത് കൗൺസിലർമാർ മർദിച്ചതായി ആരോപണം; നഗരത്തിൽ നാളെ ഹർത്താൽ

കണ്ണൂർ മേയറെ ഇടത് കൗൺസിലർമാർ മർദിച്ചതായി ആരോപണം; നഗരത്തിൽ നാളെ ഹർത്താൽ

കണ്ണൂർ നഗരസഭാ കൗൺസിൽ യോഗത്തിനിടെ എൽ ഡി എഫ്- യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ഇടതു കൗൺസിലർമാർ മേയർ സുമ ബാലകൃഷ്ണനെ മർദിച്ചുവെന്ന് ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു

പരുക്കേറ്റുവെന്ന് ആരോപിച്ച് മേയർ സുമ ബാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നാളെ നഗരത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ ഉച്ച വരെയാണ് ഹർത്താൽ. തങ്ങളെ മർദിച്ചുവെന്ന് ആരോപിച്ച് ഇടത്, വലത് കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Share this story