പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം

പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം

എറണാകുളം പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കിൽ പോയ കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെ മൂന്ന് യുവാക്കൾ ചേർന്ന് മർദിക്കുകയായിരുന്നു

മർദനത്തിൽ ശ്രീജേഷിന് ബോധം നഷ്ടപ്പെട്ടു. ഇതോടെ ആക്രമിച്ച യുവാക്കൾ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ശ്രീജേഷ് മദ്യപിച്ച് ബൈക്കിൽ നിന്നു വീണു എന്നാണ് ഇവർ പറഞ്ഞിരുന്നത്.

Share this story