തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹതത മാറുന്നു

തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹതത മാറുന്നു

മലപ്പുറം തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നു. മരിച്ച ആറ് കുട്ടികൾക്കും ജനിതക രോഗമുണ്ടായിരുന്നതായി സംശയിച്ചിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ നൗഷാദ് പറഞ്ഞു. സിഡ്‌സ് എന്ന രോഗമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത്.

ഉറക്കത്തിൽ കുട്ടികൾ മരണപ്പെടുന്നതാണ് ഈ രോഗം. ഒരു കുടുംബത്തിലെ കുട്ടികൾക്കെല്ലാം ഇതുണ്ടാകാം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കുട്ടിയെ അമൃത ആശുപത്രിയിലേക്ക് പരിശോധനക്കായി അയച്ചത്. അവിടെ ജനിതക രോഗവിദഗ്ധനെ കാണുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നതായി ഡോക്ടർ പറഞ്ഞു

പല ജനിതക രോഗങ്ങളും ജീവിച്ചിരിക്കുമ്പോൾ നടത്തുന്ന രക്തപരിശോധനയിലൂടെയെ കണ്ടെത്താനാകു. സാധാരണ ഒരു വയസ്സിന് മുമ്പുള്ള കുട്ടികളിലാണ് മരണം സംഭവിക്കാറുള്ളത്. നാലര വയസ്സുള്ള കുട്ടി മരിച്ചത് അപൂർവമാണെന്നും ഡോക്ടർ പറഞ്ഞു

തിരൂരിലെ റഫീഖ്-സബ്‌ന ദമ്പതിമാരുടെ ആറ് മക്കളാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. 2011 മുതൽ 2020 വരെ ദമ്പതികൾക്ക് ആറ് കുട്ടികൾ ജനിച്ചു. ഇവർ ആറ് പേരും മരിക്കുകയായിരുന്നു.

Share this story