മെഡിക്കൽ കോളജിൽ തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സ; എല്ലാവരോടും നന്ദി പറഞ്ഞ് വാവാ സുരേഷ്

മെഡിക്കൽ കോളജിൽ തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സ; എല്ലാവരോടും നന്ദി പറഞ്ഞ് വാവാ സുരേഷ്

അണലി കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി. ഇതിന് പിന്നാലെ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ വഴി വാവ സുരേഷ് എല്ലാവർക്കുമായി നന്ദി അറിയിച്ചു

വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളർന്നു പോകുന്ന സമയത്താണ് അശ്രദ്ധ മൂലം പാമ്പിന്റെ കടിയേൽക്കേണ്ടി വരുന്നത്. പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്നത്. ഈ സമയത്തെല്ലാം തന്നെ സഹായിച്ച മെഡിക്കൽ കോളജ് സൂപ്രണ്ടിന് വാവ സുരേഷ് പ്രത്യേകം നന്ദി അറിയിച്ചു. തന്നെ ചികിത്സിച്ച ഡോക്ടർമാരോടും പരിചരിച്ച നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും വാവ സുരേഷ് നന്ദി പറഞ്ഞു

താനൊരു വി ഐ പി അല്ലെങ്കിലും തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സയായിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. നേരത്തെ വാവ സുരേഷിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തിരുന്നു.

Share this story