കോയമ്പത്തൂർ അപകടം: പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു; അപകടസ്ഥലത്തേക്ക് 20 ആംബുലൻസുകൾ അയച്ചു

കോയമ്പത്തൂർ അപകടം: പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു; അപകടസ്ഥലത്തേക്ക് 20 ആംബുലൻസുകൾ അയച്ചു

കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സ ചെലവുകൾ സർക്കാർ വഹിക്കും. 20 ആംബുലൻസുകൾ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

10 കനിവ് 108 ആംബുലൻസുകളും മറ്റ് ആംബുലൻസുകളുമാണ് അയച്ചത്. പരുക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ അഞ്ച് സ്ത്രീകളടക്കം 20 പേരാണ് മരിച്ചത്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടത്തിൽ മരിച്ചു

23 പേർക്കാണ് പരുക്കേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

Share this story