പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ കാർബൺ കോപ്പി; അഴിമതിയിൽ ഇരുവർക്കും ഒരേ മുഖം: കെ സുരേന്ദ്രൻ

പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ കാർബൺ കോപ്പി; അഴിമതിയിൽ ഇരുവർക്കും ഒരേ മുഖം: കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാർബൺ പതിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിയിൽ ഇരുവർക്കും ഒരേ മുഖമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറി. കെൽട്രോണിനെ സർക്കാർ ബ്രോക്കർ കമ്പനിയാക്കി മാറ്റി. ആഭ്യന്തര സെക്രട്ടറിക്ക് സർക്കാരിനെ രക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സിഎജിയുമായി ബന്ധപ്പെട്ട് വെള്ള പൂശിയ റിപ്പോർട്ട് നൽകിയത്.

അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുകയാണ്. ശരിയായ അന്വേഷണം നടന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും സുരേന്ദ്രൻ വെല്ലുവിളിക്കുകയും ചെയ്തു.

Share this story