അമ്മയെ കാണണമെന്ന് സ്റ്റേഷനിൽ വെച്ച് ശരണ്യ; അമ്മ എന്ന് പറയാൻ നിനക്ക് എന്ത് അർഹതയെന്ന് ശരണ്യയുടെ പിതാവ്

അമ്മയെ കാണണമെന്ന് സ്റ്റേഷനിൽ വെച്ച് ശരണ്യ; അമ്മ എന്ന് പറയാൻ നിനക്ക് എന്ത് അർഹതയെന്ന് ശരണ്യയുടെ പിതാവ്

കണ്ണൂരിൽ ഒന്നര വയസ്സുള്ള സ്വന്തം മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യ തനിക്ക് അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകാനായി അച്ഛൻ വത്സരാജ് എത്തിയപ്പോഴാണ് ശരണ്യ ഇക്കാര്യമാവശ്യപ്പെട്ടത്.

എന്നാൽ അമ്മ എന്ന വാക്ക് പറയാൻ നിനക്ക് അർഹതയുണ്ടോയെന്നായിരുന്നു വത്സരാജിന്റെ ചോദ്യം. വത്സരാജ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ശരണ്യക്ക് തൂക്കുകയർ തന്നെ നൽകണമെന്നും ഏറ്റവും വലിയ ശിക്ഷ അവൾക്ക് ലഭിക്കുന്നതാണ് തങ്ങളുടെ സന്തോഷമെന്നും വത്സരാജ് ഇന്നലെ പറഞ്ഞിരുന്നു.

കൊച്ചുമകന്റെ വേർപാട് ചെറുതൊന്നുമല്ല ഈ മനുഷ്യനെ വേദിപ്പിക്കുന്നത്. വത്സരാജും ഭാര്യ റീനയും ചേർന്നാണ് വിയാനെ വളർത്തിയിരുന്നത്. ശരണ്യ പുറത്തുപോകുമ്പോൾ പോലും മകനെ കൊണ്ടുപോകുന്ന സ്വഭാവമുണ്ടായിരുന്നില്ല.

കോടതിയിൽ ഹാജരാക്കിയ ശരണ്യയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശരണ്യയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

Share this story