എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു; 16 പേർ മരിച്ചു, അപകടം കോയമ്പത്തൂരിൽ വെച്ച്

എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു; 16 പേർ മരിച്ചു, അപകടം കോയമ്പത്തൂരിൽ വെച്ച്

കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന kl 15 a 282 ബസാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലായിരുന്ന കണ്ടെയ്‌നർ ലോറി ബസിൽ ഇടിച്ചു കയറുകയായിരുന്നു. ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

പാലക്കാട് നിന്നുള്ള കെ എസ് ആർ ടി സി ഉദ്യോഗസ്ഥരുടെ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഫെബ്രുവരി 17ന് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. 18ന് മടങ്ങേണ്ടതായിരുന്നുവെങ്കിലും യാത്രക്കാർ ഇല്ലാത്തതിനാൽ യാത്ര ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ബസിന്റെ 48 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.

Share this story