കരുനാഗപ്പള്ളിയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും പണവും കവർന്നു

കരുനാഗപ്പള്ളിയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും പണവും കവർന്നു

കരുനാഗപ്പള്ളി പുത്തൻതെരുവിൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും 70,000 രൂപയും കവർന്നു. കരുനാഗപ്പള്ളി പുത്തൻതെരുവ് ജംഗ്ഷനിലെ റഷീദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

കുടുംബാംഗങ്ങൾ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻ വാതിൽ കമ്പിപ്പാര കൊണ്ട് തകർന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്.

Share this story