അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ അധികാര ദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചതായാണ് പരാതി. ശിവകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ എസ് ഹരികുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ബിനാമി ഇടപാടിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കേസ്. ശിവകുമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തിൽ തെളിവില്ല. അതേസമയം മറ്റ് മൂന്ന് പ്രതികൾക്കും വരവിൽ കവിഞ്ഞ സ്വത്തുണ്ടായിരുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ബിനാമികളാക്കി ശിവകുമാറാണ് സ്വത്ത് സമ്പാദിച്ചതെന്ന് കരുതുന്നു.

Share this story