അവിനാശി വാഹനാപകടം: കണ്ടെയ്‌നർ ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്

അവിനാശി വാഹനാപകടം: കണ്ടെയ്‌നർ ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്

കോയമ്പത്തൂർ അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈൻസ് റദ്ദാക്കും

അറസ്റ്റിലായ ഡ്രൈവർ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിംഗിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് എത്തിച്ചതെന്ന് ഇയാൾ പറയുന്നു. ഹേമരാജിനെ ഇന്ന് കോടതിയിൽ ഹാജാരാക്കും.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിംഗ് കമ്പനിയുടേതാണ് ലോറി. വല്ലാർപാടം ടെർമിനലിൽ നിന്ന് ടൈൽസ് നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയിൽ അമിത ലോഡ് കയറ്റിയിരുന്നതായാണ് പോലീസ് കണ്ടെത്തൽ.

ഡിവൈഡറിൽ ഇടിച്ചുകയറിയതിന്റെ ആഘാതത്തിൽ കണ്ടെയ്‌നർ ഇരട്ടി പ്രഹരത്തിൽ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഹേമരാജിനെ ഈറോഡിൽ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.

Share this story