റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; പോലീസുദ്യോഗസ്ഥന് പരുക്ക്

റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; പോലീസുദ്യോഗസ്ഥന് പരുക്ക്

ഇടുക്കിയിൽ റിമാൻഡ് പ്രതിയുമായി പോയ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് പോലീസുദ്യോഗസ്ഥന് പരുക്ക്. ദേവികുളം സ്റ്റേഷനിലെ സിപിഒ ജയകുമാറിനാണ് പരുക്കേറ്റ്. മൂന്നാറിൽ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ ഗട്ടറിൽ വീണാണ് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

Share this story