ലോക്കർ പരിശോധിക്കണമെന്ന് റെയ്ഡിനെത്തിയ വിജിലൻസ്; താക്കോൽ കാണാനില്ലെന്ന് ശിവകുമാർ

ലോക്കർ പരിശോധിക്കണമെന്ന് റെയ്ഡിനെത്തിയ വിജിലൻസ്; താക്കോൽ കാണാനില്ലെന്ന് ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. ശിവകുമാറിന്റെ വീടിന് പുറമെ നേരിട്ട് ബന്ധമുള്ള ആളുകളുടെ വീട്ടിലുമടക്കം ഏഴിടങ്ങളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

പരിശോധനക്കിടെ ലോക്കർ തുറന്ന് പരിശോധിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയുടെ പേരിലുള്ള ലോക്കറിന്റെ താക്കോൽ കാണാനില്ലെന്ന മറുപടിയാണ് ശിവകുമാർ നൽകിയത്. കൂട്ടുപ്രതി ഹരികുമാറിന്റെ മൂന്ന് വീടുകളിലും പരിശോധന നടത്തി.

പതിനാല് മണിക്കൂർ നേരമാണ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരിക്കെ ബിനാമി പേരിൽ വിൻ തോതിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്‌

Share this story