ചന്ദനക്കുടം നേർച്ചക്കിടെ ആനപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ പോസ്റ്റർ; നടപടി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പരാതി

ചന്ദനക്കുടം നേർച്ചക്കിടെ ആനപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ പോസ്റ്റർ; നടപടി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പരാതി

കാളിയാറോഡ് ചന്ദനക്കുടം നേർച്ചക്കിടെ ആനപ്പുറത്ത് പൗരത്വ നിയമഭദേഗതിക്കെതിരെ പോസ്റ്റർ പ്രദർശിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പരാതി. രാജ്യത്തെ നിയമത്തെ പരസ്യമായി എതിർത്തു കൊണ്ട് ആനപ്പുറത്തേറി ബാനർ പ്രദർശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് യുവമോർച്ച പരാതിയിൽ ആവശ്യപ്പെടുന്നത്.

നേർച്ചക്കിടെ മൂന്ന് ആനകളുട പുറത്തേറിയാണ് വലിയ ബാനർ പ്രദർശിപ്പിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് വലിയ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും നിയമവിരുദ്ദമായ സന്ദേശങ്ങൾ ഉത്സവങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണണെന്നും യുവമോർച്ച ആവശ്യപ്പെടുന്നു

Share this story