പാനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് പേർക്ക് പരുക്ക്; രണ്ട് വിദ്യാർഥികളുടെ നില ഗുരുതരം

പാനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് പേർക്ക് പരുക്ക്; രണ്ട് വിദ്യാർഥികളുടെ നില ഗുരുതരം

കണ്ണൂർ പാനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ റിക്ഷ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്. ഇതിൽ രണ്ട് വിദ്യാർഥികളുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽ പി സ്‌കൂളിലെ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്.

Share this story