നടിമാരെ വെല്ലുന്ന സൗന്ദര്യംകൊണ്ട് അനാശാസ്യത്തിന് പിടിയിലായ ബിൻസ വീഴ്ത്തിയത് നിരവധി യുവാക്കളെ; രഹസ്യബന്ധങ്ങളും ആഡംബര ജീവിതവും കണ്ട് ആദ്യ ഭർത്താവ് ഒഴിവാക്കി; കുഞ്ഞ് ഭർത്താവിനൊപ്പമായതോടെ സാമ്പത്തികമായ ഉയർന്ന നിലയിലുള്ള മറ്റൊരു യുവാവിനെ ഭർത്താവാക്കി; സമ്പാദ്യം മുഴുവൻ ദൂർത്തടിച്ച് തീർത്തതോടെ അയാളെയും ഒഴിവാക്കി വഴിവിട്ട ബന്ധങ്ങൾ വേറെയും: സൗന്ദര്യം കൂട്ടാൻ മദ്യപാനവും, കഞ്ചാവുമുൾപ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം- യുവാക്കളുടെ ഹരമായ ബിൻസ ചേച്ചിയുടെ ഇടപാടുകാരെ കണ്ട് നാട്ടുകാർ വരെ ഞെട്ടി

Share with your friends

പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വീട്ടുടമസ്ഥ ബിൻസയുടേത് ആരെയും ഞെട്ടിക്കുന്ന ആഢംബര ജീവിതം. ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിന്‍സ ആദ്യം എടക്കരയിലെത്തുന്നത്.

ആദ്യ ഭര്‍ത്താവിനൊപ്പം എടക്കരയില്‍ താമസമാക്കിയ ബിന്‍സയുടെ ജീവിതം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ യുവതിയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ഈ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും ആ കുട്ടി നിലവില്‍ ഭര്‍ത്താവിന്റെ സംരക്ഷണയിലാണ്. അതിനു ശേഷം എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിന്‍സ അടുപ്പത്തിലായി. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഇയാളുടെ ലക്ഷക്കണക്കിന് രൂപയാണ് ബിൻസ ധൂര്‍ത്തടിച്ച്‌ തീർത്തത്. ഈ ബന്ധത്തിലും ഇവർക്ക് കുഞ്ഞുണ്ട്. പണം എല്ലാം തീർന്നതോടെ ഇയാളെയും ബീൻസ് കൈവിട്ടു. പിന്നീട് പണം ഉണ്ടാക്കാൻ തമ്പുരാൻകുന്നിലെ വീട് കേന്ദ്രീകരിച്ചായി ബിന്‍സയുടെ അനാശാസ്യം. രാത്രിയും പകലുമായി ഇവിടേയ്ക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ സംശയം പ്രകടിപ്പിച്ച നാട്ടുകാരെ ഒതുക്കാൻ കള്ളക്കേസുകൾ ഉണ്ടാക്കി.

ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവര്‍ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നില്‍ സിസിടിവി പോലും സ്ഥാപിച്ചു. സിസിടിവിയില്‍ പെട്ടാല്‍ കേസില്‍പെടുമെന്ന് ഭയന്ന് ആ വീടിന് മുന്നിലൂടെ പോകാന്‍ നാട്ടുകാര്‍ക്കും പേടിയായി.സൗന്ദര്യ സംരക്ഷണത്തിന് ബിന്‍സ സ്ഥിരമായി മദ്യപിച്ചിരുന്നു. ഒപ്പം കഞ്ചാവടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. വീട്ടില്‍ പാചകം പോലും ഇല്ലായിരുന്നുവത്രെ. മിക്ക ദിവസങ്ങളിലും ഹോട്ടലുകളില്‍നിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്.

മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ജനുവരി 20 ന് ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്.ബിന്‍സ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോൾ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനോടകം തന്നെ ഇടപാടുകാരായെത്തുന്നവര്‍ പെൺകുട്ടിയെ പീഡനത്തിനിരയാക്കും. വീട്ടില്‍നിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോള്‍ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു.

സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളെ അറിയിച്ചത്.തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 17ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ തന്നെ എടക്കര പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബിന്‍സയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കല്‍ ഷെമീര്‍(21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍(24) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാല്‍ ബിന്‍സയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!