‘ഞങ്ങൾ ഇങ്ങ്​ എടുത്തു, കേ​ട്ടോ..’; ഫെയ്സ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടതിന് ​ അറസ്​റ്റിലായ യുവാവി​നെ ട്രോളി കേരള പൊലീസ്​, വീഡിയോ

‘ഞങ്ങൾ ഇങ്ങ്​ എടുത്തു, കേ​ട്ടോ..’; ഫെയ്സ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടതിന് ​ അറസ്​റ്റിലായ യുവാവി​നെ ട്രോളി കേരള പൊലീസ്​, വീഡിയോ

വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ വീഡിയോ ഇട്ടതിന് അറസ്റ്റ് ചെയ്ത അഗളി സ്വദേശിയെ ട്രോളി കേരള പൊലീസ്. അഗളി കള്ളമല സ്വദേശി ശ്രീജിത്ത്​ രവീന്ദ്ര​​​ൻെറ വിദ്വേഷപരമായ വീഡിയോയും ഇയാളെ അറസ്​റ്റ്​ ​ചെയ്​ത്​ കൊണ്ടുപോകുന്ന ദൃശ്യവും ചേർത്താണ്​ ട്രോൾ വീഡിയോ. വർഗീയ ചേരിതിരിവ്​ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസി​​​ൻെറ സോഷ്യൽ മീഡിയ സെന്ററാണ്​ ഫെയ്സ്ബുക്കിൽ ട്രോൾ ​പോസ്​റ്റ്​ ചെയ്​തത്​.

മോഹൻലാൽ അഭിനയിച്ച ‘‘നിന്നിഷ്​ടം എന്നിഷ്​ടം’’ എന്ന സിനിമയിലെ ‘മോഹഭംഗ മനസ്സി​ലേ…’ എന്ന ഗാനമാണ്​ ട്രോൾ വീഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്​. ഡൽഹിയിലെ സംഘപരിവാർ അക്രമത്തെ അനുകൂലിച്ചും കലാപത്തിന്​ ആഹ്വാനം ചെയ്​തുമായിരുന്നു​ ശ്രീജിത്ത്​ രവീന്ദ്ര​​​െൻറ എഫ്​.ബി പോസ്റ്റ്​. അഗളി പൊലീസ്​ രാവിലെ വീട്ടിലെത്തി​ കസ്​റ്റഡിയിലെടുത്ത ഇയാളെ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ഞങ്ങൾ ഇങ്ങ് എടുത്തു കേട്ടോ

വർഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തുനേരായ വാർത്തകൾ ശരിയായ മാർഗ്ഗത്തിലൂടെ അറിയാൻ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകhttps://www.youtube.com/channel/UCr8FeLTMhq2NEXRLY3Zoeyw

Posted by State Police Media Centre Kerala on Tuesday, February 25, 2020

മലപ്പുറത്തും അഗളി പൊലീസ്​ സ്​റ്റേഷനിലുമായി എ​ട്ടോളം പരാതികളാണ്​ ഇയാൾക്കെതിരെ ലഭിച്ചത്​. അഭിഭാഷകനായ ശ്രീജിത്ത്​ പെരുമനയും ഡി.വൈ.എഫ്​.ഐ ഉൾപ്പെടെയുള്ള സംഘടനകളുമാണ്​ പരാതി നൽകിയത്​. മതസ്​പർദ്ധ വളർത്തൽ കുറ്റം​ ചുമത്തിയാണ്​ കേസെടുത്തത്​​. ഇയാളെ ഉച്ചക്ക്​ ശേഷം മണ്ണാർകാട്​ മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കും​.

സ്വന്തമായി സംസാരിച്ച്​ സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്ത വിഡിയോയിലൂടെയാണ്​ ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്​. മോശമായ പദപ്രയോഗങ്ങളും നടത്തിയിരുന്നു.

Share this story