തിരുവന്തപുരത്ത് കാണാതായ വിദ്യാർഥിയെ കണ്ടുകിട്ടി; കൊല്ലത്തുനിന്ന് കാണാതായ കുട്ടിക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

തിരുവന്തപുരത്ത് കാണാതായ വിദ്യാർഥിയെ കണ്ടുകിട്ടി; കൊല്ലത്തുനിന്ന് കാണാതായ കുട്ടിക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

തിരുവനന്തപുരം: സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാത്ഥി കല്ലാട്ടുമുക്ക് മുസ്തഫ (14) യെ കണ്ടുകിട്ടിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മുതലാണ് കുട്ടിയെ കാണാനില്ല എന്ന റിപ്പോർട്ട് പുറത്ത് വന്നത്. ട്യൂഷന് പോയതാണെന്ന് മാതാപിതാക്കൾ അറിയിച്ചു. സഹായിച്ചവർക്ക് ബന്ധുക്കൾ നന്ദി അറിയിച്ചു.

അതേസമയം, കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചിൽ നടക്കുകയാണ്. സംസ്ഥാന, ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിു. 50 അംഗ സംഘത്തിൽ സൈബർ വിദഗ്ധരുമുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇന്ന് രാവിലെയാണ് കാണാതായത്. പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളിൽ നിന്ന് അവധിയെടുത്തത്

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.

Share this story